Latestകേരളം

മലപ്പുറത്ത് വിവിധയിടങ്ങളില്‍ ഭൂചലനം

മലപ്പുറത്ത് വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കോട്ടയ്ക്കല്‍ മേഖലയിലും വേങ്ങര, ചെമ്മാട് സികെ നഗർ, ചെറുമുക്ക് ഭാഗങ്ങളിലുമാണ് രാത്രി 11.20 ഓടെ വലിയ ശബ്ദവും സെക്കൻഡുകള്‍ നീണ്ടുനില്‍ക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്.കോട്ടയ്ക്കല്‍ നഗരസഭയിലും ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, ചെനയ്ക്കല്‍, സ്വാഗതമാട്, ചീനംപുത്തൂർ, അമ്ബലവട്ടം, കൊഴൂർ, ചെറുശോല, കൂരിയാട്, മറ്റത്തൂർ, കൊളത്തുപ്പറമ്ബ്, ചോലക്കുണ്ട്, പുത്തൂർ, തുടങ്ങിയ ഭാഗങ്ങളിലുമാണ് വീടുകളും മറ്റും ശക്തമായി കുലുങ്ങിയത്.

വീടുകള്‍ക്കു വിള്ളല്‍ വീണതായും ഭൂമിക്കടിയില്‍ നിന്നു ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.