മരംമുറിക്കുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് യുവാവ് മരിച്ചു
മലപ്പുറം: മരംമുറിക്കുന്നതിനിടെ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. വണ്ടൂർ നടുവത്ത് പുത്തൻകുന്നില്‍ എളണക്കൻ വിപിൻ (32) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം.
മുറിച്ചുമാറ്റുന്ന മരക്കൊമ്ബ് പൊട്ടി വിപിൻ നില്ക്കുന്ന കമ്ബിലേക്ക് വീണ് ഇരു കമ്ബുകളും പൊട്ടിവീണായിരുന്നു അപകടം. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
