ഓട്ടോയില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂള്‍ വാനിടിച്ച് ആറാംക്ലാസുകാരന് ദാരുണാന്ത്യം
മലപ്പുറം: വേങ്ങരയില്‍ സ്കൂള്‍ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. വലിയോറ സ്വദേശി മോയൻ ഇസ്മായീല്‍ – നൂറ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്‌വാൻ (12) ആണ് മരിച്ചത്.ഓട്ടോയില്‍ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയില്‍ വന്ന സ്കൂള്‍ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വലിയോറ ഈസ്റ്റ് AMUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് റിസ്‌വാൻ
