തിരൂരില്‍ നാട്ടുകാര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ബൂത്ത് ലെവല്‍ ഓഫിസര്‍ക്കെതിരെ നടപടി
തിരൂരില്‍ നാട്ടുകാര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ബൂത്ത് ലെവല്‍ ഓഫിസര്‍ക്കെതിരെ നടപടി. പൊന്നാനി ബ്ലോക്ക് ഓഫിസിലെ ജീവനക്കാരനായ വാസുദേവനെ ബി.എല്‍.ഒ ചുമതലയില്‍ നിന്ന് നീക്കിയതായി മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.തിരൂര്‍ തൃപ്പങ്ങോട് എസ്.ഐ.ആര് ഫോം പൂരിപ്പിക്കല്‍ ക്യാംപിനിടെയായിരുന്നു സംഭവം.
കഴിഞ്ഞദിവസമാണ് എസ്.ഐ.ആര് ഫോം പൂരിപ്പിക്കല്‍ ക്യാംപിനിടെ വാസുദേവന്‍ അശ്ലീല പ്രദര്‍ശനം നടത്തിയത്. നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നത്. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിനിര്്തതുന്നത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ പ്രകോപിതനായതെന്ന് നാട്ടുകാര്‍ പറയുന്നു.പൊന്നാനി ബ്ലോക്ക് ഓഫിസിലെ ജീവനക്കാരനാണ് വാസുദേവന്‍. ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ചശേഷമായിരിക്കും മറ്റ് നടപടികള്‍ സ്വീകരിക്കുക.
അതേസമയം, സംഭവത്തിന്റെ വിഡിയോ പകര്‍ത്തിയയാള്‍ തന്നെ നിരന്തരം പ്രകോപിപ്പിക്കുകയായിരുന്നുവെന്നാണ് ബിഎല്‍ഒയുടെ വിശദീകരണം. പല തവണ എണീറ്റ് വന്ന് താക്കീത് നല്‍കിയെങ്കിലും അയാള്‍ പിന്മാറിയില്ലെന്നും അപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ ചെയ്തുപോയതെന്നുമാണ് വാസുദേവന്‍ പറയുന്നത്.
