Latestകേരളം

മലപ്പുറത്ത് പായസത്തില്‍ വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

മലപ്പുറം: പായസം തയ്യാറാക്കുന്നതിനിടെ അബദ്ധത്തില്‍ പായസച്ചെമ്പില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. മലപ്പുറം ചേളാരി പത്തൂർ നഗറിലെ അയപ്പൻ ആണ് മരിച്ചത്.ബന്ധു വീട്ടില്‍ വിവാഹ സല്‍ക്കാരത്തിന് പായസം തയാറാക്കുന്നതിന് ഇടയില്‍ ആയിരുന്നു അപകടം. വലിയ ചട്ടുകം ഉപയോഗിച്ച്‌ ഇളക്കുന്നതിനിടെ അബദ്ധത്തില്‍ പായസത്തില്‍ വീഴുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. ബന്ധുവീട്ടിലെ വിവാഹാഘോഷത്തിന്റെ ഭാഗമായി പായസം തയ്യാറാക്കുകയായിരുന്നു. പായസം വലിയ ചട്ടുകം ഉപയോഗിച്ച്‌ ഇളക്കിക്കൊണ്ടിരുന്ന അയ്യപ്പൻ, കാല്‍ വഴുതി പായസത്തിലേക്ക് വീഴുകയായിരുന്നു. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.