ബലാത്സംഗവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞു; 14കാരിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്’
മലപ്പുറം: കരുവാരക്കുണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രതി പൊലീസിനോട് സമ്മതിച്ചു.റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് കിടക്കുന്ന കുറ്റിക്കാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും ഈ വിവരം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പതിനാറുകാരന്‍ പൊലീസില്‍ മൊഴി നല്‍കിയത്. ഇതേ സ്‌കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ഥിയാണ് പ്രതി.
പതിനാറുകാരന്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാവ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. യുവതിയുടെ അമ്മയും വീട്ടുകാരും ആണ്‍സുഹൃത്തിനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ വ്യത്യസ്തമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്, കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തവന്നത്.
