മലപ്പുറത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വേങ്ങരയിലാണ് സംഭവം. ചെറൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്.ഇന്നലെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
പത്തുവർഷത്തിലേറെയായി ഇരുവരും വിവാഹിതരായിട്ടെന്നാണ് വിവരം. മൂന്ന് മക്കളുണ്ട്. നിസാറിന്റെ വീട്ടില്‍വച്ച് കഴിഞ്ഞദിവസം യുവതിയുടെ ബന്ധുക്കളുമായി തർക്കം നടന്നിരുന്നു. ഇതാണോ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് വ്യക്തമല്ല. യുവതിയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹതയാരോപിച്ചതിനെത്തുടർന്ന് വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികള്‍ക്കുശേഷം ഖബറടക്കം നടത്തും.
