Latestകേരളം

മലപ്പുറത്ത് കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: ഒതളൂരില്‍ കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഒതളൂര്‍ പടിഞ്ഞാറ്റുമുറിയില്‍ താമസിക്കുന്ന കൊടക്കാട്ടുവളപ്പില്‍ ഷിജുകൃഷ്ണന്‍ (22) നെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ഷിജു കൃഷ്ണനെ വീട്ടില്‍ നിന്ന് കാണാതായത്. നാട്ടുകാര്‍ ഏറെ നേരം തെരഞ്ഞെങ്കിലും ഫലമുണ്ടാകാത്തതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.സ്വകാര്യ സ്‌കൂള്‍ ബസില്‍ ജീവനക്കാരനായിരുന്നു ഷിജുകൃഷ്ണന്‍.

പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വീടിന് പിന്നിലെ കിണറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കളും സഹോദരിമാരും വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് ഷിജു കൃഷ്ണനെ കാണാതായത്.