Latestകേരളം

മഴ നനയാതിരിക്കാന്‍ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ കയറി നിന്നു; വൈദ്യുതാഘാതമേറ്റ് 74കാരന് ദാരുണാന്ത്യം

പത്തനംതിട്ടയില്‍ വൈദ്യുതാഘാതമേറ്റ് വയോധികന് ദാരുണാന്ത്യം. ക്ഷീര കർഷകൻ ശശിധരൻ ഉണ്ണിത്താൻ ആണ് മരിച്ചത്.70 വയസായിരുന്നു. പത്തനംതിട്ട ഏനാദിമംഗലം കുന്നിടയിലാണ് സംഭവം. മഴ നനയാതിരിക്കാൻ ആള്‍പ്പാർപ്പില്ലാത്ത വീട്ടിലേക്ക് കയറി നില്‍ക്കവേയാണ് വയോധികന് വൈദ്യുതാഘാതമേറ്റത്.

അതേസമയം, കൊല്ലം പുനലൂരില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പിറവന്തൂർ സ്വദേശി അനീഷ് ആണ് മരിച്ചത്. കുരിയോട്ടുമല ഫാമില്‍ വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരം വെട്ടി മാറ്റുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഫാമിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു 39 കാരനായ അനീഷ്. വൈദ്യുതാഘാതമേറ്റ് വീണ യുവാവിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.