ടറസിന്റെ ഗോവണിയില്‍ നിന്ന് വീണ് വയോധികൻ മരിച്ചു
മുരിങ്ങത്തേരിയില്‍ വീടിന്റെ ടറസിന്റെ ഗോവണിയില്‍ നിന്ന് വീണ് വയോധികൻ മരിച്ചു. കാങ്കലാത്ത് വീട്ടില്‍ ചന്ദ്രൻ (65) ആണ് മരിച്ചത്.ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ടറസില്‍ നിന്ന് കൈവരിയില്ലാത്ത ഗോവണിയിലൂടെ ഇറങ്ങുന്നതിനിടയില്‍ താഴെയ്ക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു.
അപസ്മാര രോഗിയാണ് ചന്ദ്രൻ, സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ചന്ദ്രനും ഭാര്യ ജയയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ജയ രാവിലെ ജോലിക്ക് പോയതായിരുന്നു. ചന്ദ്രൻ രാവിലെ ടറസിന് മുകളില്‍ നില്‍ക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. നാട്ടുകാരാണ് താഴെ വീണ് മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹം തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എരുമപ്പെട്ടി പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു
