Latestദേശീയം

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചു, നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

മംഗളുരു: നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതോടെ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍.ബെളഗാവി രാംദുർഗ് മുഡകാവി ഗ്രാമത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് അശ്വിനി ഹനുമന്ത ഹാലകട്ടി എന്ന യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.

ആദ്യ 3 പ്രസവത്തില്‍ പെണ്‍കുഞ്ഞുങ്ങളായതിനാല്‍ നാലാമത്തേത് ആണ്‍കുട്ടി വേണമെന്നാണ് ആഗ്രഹമെന്ന് അശ്വിനി ബന്ധുക്കളോടു പറഞ്ഞിരുന്നു. ആണ്‍കുട്ടിക്കായി ക്ഷേത്രങ്ങളില്‍ പൂജകളും വഴിപാടുകളും നടത്തി.

ഹിരേമുളഗിയിലെ സ്വന്തം വീട്ടിലെത്തിയ യുവതി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അശ്വിനിയെ രാംദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.