മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമാ നിര്‍മാണ തട്ടിപ്പ് കേസ്; പ്രതികളെ സഹായിക്കാൻ തിരിമറി, SI-യെ സ്ഥലംമാറ്റി
മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമാ നിർമാതാക്കള്‍ക്ക് ലാഭവിഹിതം നല്‍കാതെ പറ്റിച്ച കേസിലെ പ്രതികളെ സഹായിക്കുന്ന തരത്തില്‍ നടപടിയെടുത്തെന്ന പരാതിയില്‍ മരട് എസ്‌ഐയെ സ്ഥലംമാറ്റി
.നടൻ ഷൗബിൻ ഷാഹിർ ഉള്‍പ്പെട്ട കേസില്‍ കാലതാമസം ഉണ്ടാക്കി പ്രതികളെ സഹായിക്കുന്നതിനായി ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകള്‍ ഫയലില്‍ നിന്നെടുത്തു മാറ്റിയതിനാണ് എസ്‌ഐ കെ.കെ. സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.
കേസിന്റെ പുരോഗതി വിലയിരുത്താൻ ഫയല്‍ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയ സമയത്താണ് ക്രമക്കേട് കണ്ടെത്തിയത്.
