Latestകേരളം

കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

മണ്ണാർക്കാട് എലമ്ബുലാശ്ശേരിയില്‍ കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ അഞ്ജുമോള്‍ (24) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വാക്കടപ്പുറം സ്വദേശി യോഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച്‌, ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ യോഗേഷ് അഞ്ജുവിൻ്റെ കഴുത്തില്‍ പിടിച്ച്‌ തള്ളിയിടുകയായിരുന്നു. ഇതാണ് മരണത്തിന് കാരണമായതെന്നാണ് കരുതുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്