ആറ് വയസുകാരിയെ മൂന്നാം ഭാര്യയാക്കി 45 കാരൻ
ഫ്ഗാനിസ്ഥാനില്‍ ആറ് വയസുകാരിയെ 45 കാരൻ നിക്കാഹ് ചെയ്തു. മർജ ജില്ലയിലാണ് ചടങ്ങ് നടന്നത്. 45 കാരന്റെ മൂന്നാം ഭാര്യയാണ് ആറ് വയസുകാരിയെന്ന് പ്രാദേശിക വൃത്തങ്ങള്‍ പറയുന്നു.നിക്കാഹിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാഹം നടന്നത്,. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പണം നല്‍കിയായിരുന്നു നിക്കാഹ്. എന്നാല്‍ ആറു വയസുകാരിയെ ഭർത്താവിന്റെ വീട്ടിലേക്ക് അയക്കാനുള്ള ശ്രമം താലിബാൻ ഉദ്യോഗസ്ഥർ ഇടപെട്ട് താല്‍ക്കാലികമായി തടഞ്ഞു. ഭാര്യയ്ക്ക് ഒമ്ബത് വയസ്സ് തികയുന്നതുവരെ സംയമനം പാലിച്ച് കാത്തിരിക്കാൻ യുവാവിനോട് താലിബാൻ നിർദ്ദേശിച്ചു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയേയും 45 കാരനെയും കാണാം. തെക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ശക്തി കേന്ദ്രങ്ങളായ ഹെല്‍മണ്ട്, കാണ്ഡഹാർ, സാബുള്‍ തുടങ്ങിയ പ്രവിശ്യകളില്‍ ശൈശവ വിവാഹങ്ങളുടെ ദിനം പ്രതി വർദ്ധിച്ച് വരികയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യ ദുരന്തത്തിന്റെ മാതൃകയായിട്ടാണ് നിരവധി സംഘടനകള്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
