മാതമംഗലം കുറ്റൂരില്പുഴയില് കുളിക്കവെ രണ്ടാം ക്ലാസുകാരൻ മുങ്ങിമരിച്ചു
പരിയാരം മാതമംഗലം കുറ്റൂരില്‍ ഒൻപതു വയസുകാരൻ പുഴയില്‍ മുങ്ങിമരിച്ചു. കുറ്റൂർ ജി യു പി സ്കൂള്‍ രണ്ടാംതരം വിദ്യാർത്ഥി ഫസാദാണ് ദാരുണമായി മരിച്ചത്.കുറ്റൂർ സ്വദേശിയും ദുബായ് കെഎംസിസി പയ്യന്നൂർ മണ്ഡലം വൈസ് പ്രസിഡഡൻ്റുമായ എം കെ പി ഷെഫീക്കിന്റെയും എം.പി സാജിതയുടെയും മകനാണ് ഫസാദ്.കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.സഹോദരി ഫസ്ഫ .മൃതദ്ദേഹം പരിയാരം പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
