Latestവിനോദം

ഹൊറർ കോമഡി ത്രില്ലറുമായി മാത്യു തോമസ്; ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ഒക്ടോബർ 24 ന് തിയേറ്ററുകളിലേക്ക്

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ത്രില്ലർ ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 24 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.

ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ചിത്രത്തിന്റെ ടീസറിന് വലിയ വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ഹൊറർ, മിസ്റ്ററി, ത്രില്ലർ, കോമഡി ഘടകങ്ങൾക്കൊപ്പം ചിത്രത്തിൽ റൊമാൻസും ഉണ്ടെന്നുള്ള സൂചനയും ടീസറും ഇതിലെ ഗാനങ്ങളും തന്നിരുന്നു. എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ഹംസ തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിലെ ‘ഫൈറ്റ് ദ നൈറ്റ്’, “കാതൽ പൊന്മാൻ”, “ഭൂത ഗണം” എന്നീ പാട്ടുകൾ ആണ് ഇതിനോടകം പുറത്ത് വന്നത്. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ത്രസിപ്പിക്കുന്ന ടീസറും ആവേശം പകരുന്ന ഗാനങ്ങളും കൊണ്ട് പ്രേക്ഷകരിൽ ഏറെ ആകാംഷ നിറച്ച ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു പക്കാ ഫൺ ഫാന്റസി ത്രില്ലർ ആയിക്കുമെന്ന സൂചനയാണ് നൽകുന്നത്.

മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കർ, എഡിറ്റർ- നൗഫൽ അബ്ദുള്ള, മ്യൂസിക്- യാക്‌സൻ ഗാരി പെരേര, നേഹ എസ്. നായർ, സംഘട്ടനം- കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ- വിക്കി, ഫൈനൽ മിക്‌സ്- എം.ആർ. രാജാകൃഷ്ണൻ, വസ്ത്രാലങ്കാരം- മെൽവി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയൽ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്റ്റർ- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ സി.ജെ, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.