പുരസ്കാര നിറവിൽമട്ടന്നൂർ നഗരസഭ

മട്ടന്നൂർ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം മട്ടന്നൂർ നഗരസഭ അധികൃതർ ഏറ്റുവാങ്ങി.

മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ കൊണ്ടു വരികയും അവ കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്തതിന് നഗരസഭകളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനമാണ് മട്ടന്നൂർ നേടിയത്.

കേരളത്തിലെ 87 നഗരസഭകളിൽ നിന്നാണ് മട്ടന്നൂർ മൂന്നാം സ്ഥാനം നേടിയത്. ചൊവ്വാഴ്ച കോവളത്ത് നടന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷിൽ നിന്ന് നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് പുരസ്കാരം ഏറ്റുവാങ്ങി.

ഉപാധ്യക്ഷ ഒ പ്രീത, സ്ഥിരം സമിതി അധ്യക്ഷൻ പി ശ്രീനാഥ്, കൗൺസിലർ പി രാഘവൻ, സെക്രട്ടറി എസ് വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.