12 അന്താരാഷ്ട്രസർവീസ് റദ്ദാക്കി
മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള 12 അന്താരാഷ്ട്ര സർവീസുകൾ വെള്ളിയാഴ്ച റദ്ദാക്കി.
എയർ ഇന്ത്യ എക്സ്പ്രസ് മസ്‌കറ്റ് സർവീസുണ്ടായി. വെള്ളി വൈകിട്ട് 5.35നാണ് മസ്കറ്റിലേക്കുള്ള വിമാനം പുറപ്പെട്ടത്.
ഷാർജ, ഫുജൈറ, ദോഹ, കുവൈത്ത്, അബുദാബി സർവീസുകളാണ് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് റദ്ദാക്കുന്നത്.
ശനിയാഴ്ചത്തെ മുഴുവൻ അന്താരാഷ്ട്ര സർവീസുകളും എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കിയിട്ടുണ്ട്.
