Latestകേരളം

മാട്ടുപ്പെട്ടിക്ക് സമീപം സ്‌കൂള്‍ കുട്ടികളുമായി വന്ന ജീപ്പ് താഴ്‌ചയിലേക്ക് മറിഞ്ഞു

മാട്ടുപ്പെട്ടിക്ക് സമീപം സ്‌കൂള്‍ കുട്ടികളുമായി വന്ന ജീപ്പ് താഴ്‌ചയിലേക്ക് മറിഞ്ഞു. തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന് മൂന്നാറില്‍ വിനോദയാത്രയ്‌ക്ക് എത്തിയ വിദ്യാർത്ഥികളായിരുന്നു ജീപ്പിലുണ്ടായിരുന്നത്.ഇന്ന് ഉച്ചയ്‌ക്കായിരുന്നു അപകടം. വിദ്യാർത്ഥികളുമായി രണ്ട് ബസുകളിലാണ് സംഘം മൂന്നാറിലെത്തിയത്. അവിടെ നിന്നും ജീപ്പില്‍ സഞ്ചരിക്കവെയായിരുന്നു അപകടമുണ്ടായത്.

എട്ട് വിദ്യാർത്ഥികളാണ് മറിഞ്ഞ ജീപ്പിലുണ്ടായിരുന്നത്. ഇതില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. തലയ്‌ക്ക് പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. അതിനാല്‍ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് കുട്ടികളെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.