മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ കൃത്രിമക്കാൽ നൽകി.

അസുഖം മൂലം ഇരുകാലുകളും നഷ്ടപ്പെട്ട നിർദ്ധനനായ കർഷകത്തൊഴിലാളി കുറ്റ്യാട്ടൂർ പഴശ്ശിയിലെ ശ്രീ ചീത്തയിൽ നാരായണന് ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 E യുടെ പാവപ്പെട്ടവർക്ക് കൃത്രിമക്കാൽ നൽകൽ പദ്ധതിയിൽ ഉൾപ്പെടുത്തി മയ്യിൽ ലയൺസ് ക്ലബ്ബിൻടെ ജീവകാരുണ്യ പ്രവർത്തനത്തിൻടെ ഭാഗമായി തികച്ചും സൗജന്യമായി കൃത്രിക്കാൽ വെച്ചു നൽകി.
മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് പി.കെ.നാരായണൻ സിക്രട്ടരി ബാബു പണ്ണേരി ട്രഷറർ രാജീവൻ മാണിക്കോത്ത് അംഗങ്ങളായ പി.രാധാകൃഷ്ണൻ പി.പി. സജീഷ് കെ എം ജയൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.