Food

കൃഷി ഒന്ന് ഉഷാറാക്കാം… മഴ മറ രീതി ബെസ്റ്റ്

ഏതു കാലാവസ്ഥയിലും പച്ചക്കറി കൃഷിചെയ്യാവുന്ന സംവിധാനമാണ് മഴമറ. മഴക്കാല ആരംഭത്തോടെ പലരുടെയും കൃഷികൾ നശിക്കുകയും, നിക്ഷേപിച്ച തുകയുടെ പകുതിപോലും കിട്ടാത്ത അവസ്ഥയും സംജാതമാകുന്നു. ഇതിനൊരു പ്രശ്നപരിഹാര മാർഗമാണ് മഴ മറ സംവിധാനം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മഴയെ പ്രതിരോധിക്കാൻ പ്ലാസ്റ്റിക് കൊണ്ടുള്ള ആവരണം മേൽക്കൂരയായി പണിതു ഉയർത്തുന്നു.

മഴക്കാലത്ത് നാടൻ പച്ചക്കറികൾ ലഭ്യമാകാൻ മഴമറ സംവിധാനമാണ് ഏറ്റവും ഫലപ്രദമായ വഴി. പയർ, തക്കാളി, വെണ്ട, സാലഡ് കുക്കുമ്പർ,മുളക് ഇനങ്ങൾ തുടങ്ങി എല്ലാത്തരം പച്ചക്കറികളും മട്ടുപ്പാവിൽ മഴമറ സംവിധാനം ഉപയോഗപ്പെടുത്തി കൃഷി ചെയ്യാം. ഒരു സെൻറ് മുതൽ 5 സെൻറ് വരെയുള്ള സ്ഥലം മഴമറ സംവിധാനത്തിനായി ഉപയോഗപ്പെടുത്താം. ചിലവ് കുറയ്ക്കാൻ നിങ്ങൾക്ക് ലഭ്യമാകുന്ന മുള, കവുങ്ങ് തുടങ്ങിയ തടികളും ഉപയോഗപ്പെടുത്താം

വായു സഞ്ചാരം ഒരിക്കലും തടസ്സപ്പെടുന്നില്ല. പോളിഹൗസ് കൃഷി രീതിയെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ ചുറ്റുപാടും മറക്കുന്ന രീതിയല്ല ഇവയുടെ. പോളിഹൗസ് സംവിധാനത്തെക്കാളും കുറഞ്ഞ മുതൽമുടക്കും, കൂടുതൽ വിളവും മഴമറ സംവിധാനത്തിലൂടെ ലഭ്യമാവുന്നു. സുതാര്യമായ ഈ പ്ലാസ്റ്റിക് കൂടാരം ഇന്ന് പലരും വീടിൻറെ ചോർച്ച മാറ്റാൻ ഉള്ള സംവിധാനമായി ദുരുപയോഗപ്പെടുത്തുന്നു എന്നത് ഒരു വസ്തുതയാണ്.