സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യന്‍ ഓയില്‍ ഡീലറായ ആദില്‍ ഫ്യുവല്‍സ് എടക്കാടും പോളിലാബ് തലശ്ശേരിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.സൗജന്യ ബ്ലഡ് ഷുഗര്‍,കൊളസ്‌ട്രോള്‍ നിര്‍ണ്ണയവും വിവിധ ലാബ് പരിശോധനയ്ക്കായുള്ള ഡിസ്‌കൗണ്ട് കാര്‍ഡ് വിതരണവും നടന്നു.ആദില്‍ ഫ്യുവല്‍സ് ഉടമ വി ബിന്ദു ഉദ്ഘാടനം ചെയ്തു.പോളിലാബ് മാനേജര്‍ ഷിജു ജോണ്‍, സനൂപ്, രമിത തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.എല്ലാ മാസവും സമാനമായ രീതിയില്‍ പോളിലാബ് ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്