ഡോക്ടർമാരെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്ന്ഡ്യൂട്ടി ബഹിഷ്കരിക്കുന്ന ഡോക്ടർമാരെ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ്ക്ക് വിളിച്ചു. ഇന്ന്പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചർച്ച നടക്കുക. കെ.ജി.എം.ഒ.എ നടത്തി വന്ന പ്രതിഷേധം ഇന്ന്കൂടി ദീർഘിപ്പിക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിച്ചത്
ഐഎംഎ, കെ.ജി.എം.ഒ.എ അടക്കമുള്ള ഡോക്ടർമാരുടെ സംഘടന പ്രതിനിധികളുമായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഡോക്ടർമാർ നാളത്തേക്ക് കൂടി പ്രതിഷേധം നീട്ടിയത്. എമർജൻസി സേവനങ്ങൾ ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കും. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്കരിക്കുന്നതിനും തീരുമാനിച്ചു.