ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറം പിറന്നാള്‍

ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറം പിറന്നാള്‍. ലോകകപ്പിൽ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനമാണ് മെസിടയുടേത്. ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഫുട്ബോൾ ലോകം നൽകിയ പേരാണ് ലയണൽ മെസിയെന്ന ആരാധകരുടെ സ്വന്തം മിശിഹ.

ഇതിഹാസമെന്ന് വിളിക്കപ്പെടുമ്പോഴും ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിന് കേട്ട പഴികൾക്ക് മെസി മറുപടി പറഞ്ഞത് ഖത്തർ വേദിയായ 2022 ലെ ലോക‍കപ്പ് കിരീടം നേടികൊണ്ടായിരുന്നു.

1987 ജൂൺ 24 ന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച മെസ്സി 13-ാം വയസ്സിൽ സ്പെയിനിന്റെ എഫ്സി ബാഴ്‌സലോണയിൽ കളി തുടങ്ങി. പിന്നീടുള്ള വ‍ർഷങ്ങളിൽ മികച്ച പ്രകടനത്തിലൂടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി മെസ്സി മാറി.

ഫുട്ബോൾ കരിയറിൽ സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളിലും മുത്തമിട്ട മെസി തന്റെ മുപ്പത്തിയേഴാം വർഷത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്‌.