കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശ;മാര്‍ച്ചിലും മെസിയും സംഘവും കേരളത്തിലെത്തില്ല
കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശ. മെസിയും സംഘവും മാര്‍ച്ചില്‍ കേരളത്തിലെത്താനുള്ള സാധ്യതയില്ലെന്നാണ് റിപോര്‍ട്ടുകള്‍.ഫൈനലിസിമ പോര് കൂടാതെ ഖത്തർ ഫുട്ബോള്‍ ഫെസ്റ്റിവലിന്റെ ഷെഡ്യൂള്‍ ഖത്തർ പ്രഖ്യാപിച്ചതോടെയാണ് കേരളത്തിലേക്ക് മാർച്ചില്‍ മെസിയും അർജന്റീന ടീമും എത്തില്ലെന്ന റിപ്പോർട്ടുകള്‍ ശക്തമായത്.മാര്‍ച്ച് വിന്‍ഡോയുടെ അവസാനം കേരളത്തിലേക്ക് വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ജൂണില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി മാര്‍ച്ച് 31ന് ഖത്തറിനെതിരെ ലുസൈല്‍ സ്റ്റേഡിയത്തില്‍ മറ്റൊരു മത്സരം കളിക്കാനാണ് മെസിയും സംഘവും തയാറെടുക്കുന്നത്. ഇതോടെയാണ് മാര്‍ച്ച് വിന്‍ഡോയില്‍ സംസ്ഥാനത്തേക്ക് വരുന്നത് അടഞ്ഞ അധ്യായമായി മാറിയത്. മാര്‍ച്ച് 23 മുതല്‍ 31 വരെ ഒന്‍പത് ദിവസമാണ് ഫിഫ വിന്‍ഡോയുള്ളത്.
