മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു.

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടർന്ന് മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. അടുത്ത മാസം 15നകം ശഷമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നൽകി.

ശമ്പളം നൽകിയില്ലെങ്കിൽ ജൂലൈ 15 അർധരാത്രി മുതൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ അറിയിച്ചു. 2023ൽ പുതിയ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. തുടർന്നാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് കടക്കുമെന്ന് അറിയിച്ചത്. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.