ശബരിമല മണ്ഡല, മകരവിളക്ക്; നെയ്യ് നല്‍കുന്നതിനുള്ള അനുമതി മില്‍മയ്ക്ക്
തിരുവനന്തപുരം: നവംബറില്‍ ആരംഭിക്കുന്ന മണ്ഡല, മകര വിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമല, പമ്ബ, നിലക്കല്‍ ക്ഷേത്രങ്ങളില്‍ പ്രസാദം തയ്യാറാക്കുന്നതിന് വേണ്ട നെയ്യ് നല്‍കുന്നതിനുള്ള അനുമതി മില്‍മ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) യ്ക്ക് ലഭിച്ചു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് നെയ്യ് നല്‍കുന്നതിനുള്ള അനുമതി മില്‍മയ്ക്ക് നല്‍കിയത്.
സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് ആവശ്യമുള്ള പാല്‍, തൈര്, നെയ്യ്, വെണ്ണ തുടങ്ങിയ എല്ലാ ഉല്‍പ്പന്നങ്ങളും മില്‍മയില്‍ നിന്ന് വാങ്ങണമെന്ന് ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശിച്ചിരുന്നു.
