മന്ത്രിമാർ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളില്‍ ഫ്‌ലാഷ് ലൈറ്റ് നിരോധിച്ചു
മന്ത്രിമാരുടേത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങളില്‍ എല്‍ ഇ ഡി വിളക്കുകള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് ഇനി 5000 രൂപ പിഴ. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴ ഈടാക്കാനാണ് തീരുമാനം.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നിര്‍മാണ വേളയിൽ ഉള്ളതില്‍ കൂടുതല്‍ വിളക്കുകള്‍ ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമാകും. നിയോണ്‍ നാടകള്‍, ഫ്ലാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍ ഇ ഡി എന്നിവയുടെ ഉപയോഗവും നിരോധിച്ചു.
മന്ത്രി വാഹനങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ ആണ് ബമ്പര്‍ ഗ്രില്ലില്‍ എല്‍ ഇ ഡി ഫ്ലാഷുകൾ ഉപയോഗിച്ച് തുടങ്ങിയത്.
മഞ്ഞുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിന് ആര്‍ ടി ഒ മാരില്‍ നിന്ന് പ്രത്യേക അനുമതി ലഭിക്കും.