തൃക്കാക്കര ക്ഷേത്രത്തിൽ മന്ത്രി പി.രാജീവ് കാഴ്ചക്കുല സമർപ്പിച്ചു
കൊച്ചി: തൃക്കാക്കര മഹാദേവ ക്ഷേത്രത്തിൽ മന്ത്രി പി രാജീവ് തൃക്കാക്കരയപ്പന്‍റെ ഇഷ്ടവഴിപാടായ കാഴ്ചക്കുല വഴിപാട് നടത്തി. ഇന്ന് രാവിലെയാണ് മന്ത്രി ഉൾപ്പെടെയുള്ള സംഘം കാഴ്ചക്കുലകളുമായി തൃക്കാക്കരയപ്പന്‍റെ മുന്നിലെത്തിയത്. ബെന്നി ബെഹനാൻ എം.പി, കോണ്ഗ്രസ് നേതാവ് അജയ് തറയിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
തിരുവോണത്തിന്‍റെ പുണ്യസ്ഥലമായ തൃക്കാക്കരയിലാണ് മലയാളികളുടെ ഓണം എന്ന അടിസ്ഥാന ആശയം വസിക്കുന്നത്. ലോകത്തിലെ അപൂർവം വാമനമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര. മഹാബലിയെയും വാമനനെയും ഒരുപോലെ ആരാധിക്കുന്ന ക്ഷേത്രമാണ് തൃക്കാക്കര ക്ഷേത്രം. മഹാബലിയെ ചവിട്ടിമെതിക്കാൻ കാലുകൾ ഉയർത്തി നിൽക്കുന്ന വാമനമൂര്‍ത്തിയുടെ ത്രിവിക്രമ രൂപത്തിലുള്ള ഒരു വിഗ്രഹമുണ്ട്.