Latestവിനോദം

ജിത്തു ജോസഫ്-ആസിഫ് അലി ചിത്രം ‘മിറാഷ്’ ഒടിടിയിലേക്ക്; ഒക്ടോബർ 20 ന് സ്ട്രീമിം​ഗ് ആരംഭിക്കും

മികച്ച ത്രില്ലർ സിനിമകളുടെ സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം മിറാഷ് ഒടിടിയിലേക്ക്.

ഒക്ടോബർ 20 മുതലാകും ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കുക.സോണി ലിവിനാണ് മിറാഷിന്റെ ഒടിടി സ്ട്രിമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്.‌‍ ഇതോട് അനുബന്ധിച്ചുള്ള ട്രെയിലർ സോണി ലിവ് പുറത്തിറക്കിയിട്ടുണ്ട്. തിയറ്ററിൽ മിസായവർക്കും വീണ്ടും കാണാൻ ആ​ഗ്രഹിക്കുന്നവർക്കും മികച്ചൊരു അനുഭവം ഒടിടി റിലീസ് സമ്മാനിക്കുമെന്ന് ഉറപ്പാണ്. സെപ്റ്റംബർ 19ന് ആയിരുന്നു മിറാഷ് തിയറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് 32-ാം ദിനമാണ് ഒടിടി റിലീസും.

അഭിരാമി, അശ്വിൻ, കിരൺ, ഹക്കീം ഷാജഹാൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇൻവെസ്റ്റി​ഗേറ്റീവ് ജേണലിസ്റ്റായാണ് ആസിഫ് അലി ചിത്രത്തിൽ എത്തിയിരിക്കുന്നത്.