കണ്ണൂരില്‍ പി.ടി. എ മീറ്റിങിന് പോയ യുവതിയെയും നാലരവയസുകാരി മകളെയും കാണാതായെന്ന് പരാതി

ചക്കരക്കൽ : ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍പരിധിയില്‍ യുവതിയെയും നാലരവയസുകാരിയായ മകളെയും കാണാതായ സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് സ്വകാര്യസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ മകളുടെ പി. ടി. എ യോഗത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെയും മകളെയും കാണാതായെന്നാണ് ബന്ധുക്കള്‍ പൊലിസില്‍ നല്‍കിയ പരാതി. കേരളത്തിന് പുറത്തു ജോലി ചെയ്യുന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് ചക്കരക്കല്‍ സി. ഐ ശ്രീജിത്ത് കോടെരി കേസെടുത്ത് അന്വേഷണമാരംഭിച്ചത്.ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ ബന്ധുവായ യുവാവിനെയും കാണാതായെന്ന് പരാതിയുണ്ട്.