തിരുവനന്തപുരത്ത് നിന്ന് കാണാതായി പെൺകുട്ടി നാ​ഗർകോവിലിൽ എത്തിയെന്ന് കണ്ടെത്തൽ.

തിരുവനന്തപുരത്ത് നിന്ന് കാണാതായി പെൺകുട്ടി നാ​ഗർകോവിലിൽ എത്തിയെന്ന് കണ്ടെത്തൽ. പെൺകുട്ടി നാ​ഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ദൃശ്യങ്ങളിൽ പെൺകുട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കന്യകുമാരിയിലേക്ക് പെൺകുട്ടി യാത്ര തുടർന്നുവെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറർഞ്ഞു.

നാ​ഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം പെൺകുട്ടി ട്രെയിനിൽ തിരികെ കയറി. കുപ്പിയിൽ വെള്ളമെടുത്ത ശേഷമാണ് ട്രെയിനിലേക്ക് തിരികെ കയറിയത്. പ്ലാറ്റ്ഫോമിലേക്ക് മാത്രമാണ് ഇറങ്ങിയത്. റെയിൽവേ സ്റ്റേഷന് പുറത്തേക്ക് കുട്ടി പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ‌ പറഞ്ഞു. ഇന്നലെ വൈകിട്ട് 3.30നാണ് പെൺകുട്ടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയത്. കന്യാകുമാരിയിൽ വീണ്ടും തിരച്ചിൽ നടത്തും.