Latestകേരളം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് ജനല്‍വഴി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന് പുലർച്ചെ ഐസിയുവില്‍ നിന്നും രക്ഷപ്പെട്ടത്.പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ ജനല്‍ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.