സ്വന്തമായി വിജയങ്ങളില്ലാത്തതിനാൽ ബിജെപി മറ്റുള്ളവരുടെ കുറ്റം പറയുകയാണെന്ന് എം കെ സ്റ്റാലിന്‍

ചെന്നൈ: പറയാൻ സ്വന്തമായി വിജയങ്ങളില്ലാത്തതിനാലാണ് ബിജെപി മറ്റ് പാർട്ടികളെ കുറ്റപ്പെടുത്തുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ ജനങ്ങൾ ജാതിയും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നില്ലെന്നും ഇതുമൂലം സംസ്ഥാനത്തെ ബിജെപി ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച നടന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ജനറൽ കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2024 ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രവർത്തകർ കാര്യക്ഷമമായി പ്രവർത്തിച്ച് വിജയം നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.