ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്.

തൃശ്ശൂർ തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പൊട്ടിത്തെറി നടന്ന മുറിയിൽ നിന്ന് പൊട്ടാസ്യം ക്ലോറേറ്റ് , സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഫോറൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഏപ്രിൽ 25നാണ് ഫോൺ പൊട്ടിത്തെറിച്ച് തിരുവില്വാമല പട്ടിപ്പറമ്പ് സ്വദേശിനി ആദിത്യശ്രീ മരണപ്പെട്ടത്. മൊബൈൽഫോണിൽ കളിക്കവേ പൊട്ടിത്തെറിയുണ്ടായെന്നായിരുന്നു വിവരം. അപകടത്തെ തുടർന്ന് മുറിയിൽ പരിശോധന നടത്തിയ പഴയന്നൂർ പോലീസ് ഫോണിൻറെ അവശിഷ്ടവും കിടക്കയുടെ ഭാഗവും എല്ലാം രാസ പരിശോധനയ്ക്കായി കാക്കനാട് ലാബിലേക്ക് അയച്ചു. ഫോറൻസിക് പരിശോധനാഫലത്തിലാണ് പൊട്ടാസ്യം ക്ലോറേറ്റ് , സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത്. എങ്ങനെ മുറിയിൽ ഇവയുടെ സാന്നിധ്യം വന്നുയെന്നത് സംബന്ധിച്ച് കുന്നംകുളം എ.സി.പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.