സംവിധായകൻ മോഹൻ അന്തരിച്ചു.

പ്രമുഖ സംവിധായകൻ മോഹൻ അന്തരിച്ചു. വിടപറഞ്ഞത് എൺപതുകളിലെ മലയാളികളുടെ സൗന്ദര്യ ബോധത്തെ സിനിമകളിലേക്ക് പകർത്തിയ സംവിധായകൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും.ഭാര്യ -അനുപമ, രണ്ട് മക്കളാണ് അദ്ദേഹത്തിനുള്ളത്. ഇരിങ്ങാലക്കുട സ്വദേശിയാണ്.

1978 ല്‍ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. വിടപറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല,മംഗളം നേരുന്നു, അങ്ങനെ ഒരു അവധിക്കാലത്ത്,രചന, ആലോലം, പക്ഷെ തുടങ്ങി ഇരുപത്തി അഞ്ചോളം ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം