എറണാകുളം മൂവാറ്റുപുഴയില്‍ കിണറ്റില്‍ വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം.ആയവന താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകള്‍ സഞ്ജനയാണ് മരിച്ചത്.മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു.ഫയർഫോഴ്സ് എത്തി കുട്ടിയെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.