ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 98 വയസ്സായിരുന്നു. ഇന്ത്യന്‍ കാർഷിക മേഖലയുടെ ഭാഗധേയം നിർണ്ണയിക്കുകയും സമൃദ്ധിയുടെയും സ്വയംപര്യാപ്തതയുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്ത വ്യക്തി എന്ന നിലയിലാണ് എംഎസ് സ്വാമിനാഥന്‍ അറിയപ്പെടുന്നത്.