Latestകേരളം

ദേശീയപാത ഉദ്ഘാടനം; മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല, മുഖ്യമന്ത്രി ചടങ്ങ് ബഹിഷ്കരിക്കും

തി രുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല.ഇന്ന് കൊച്ചിയിലാണ് ചടങ്ങ്. ദേശീയപാത 66ലെ തലപ്പാടി-ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. പരിപാടിയില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കും.

ദേശീയപാത വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി അയ്യായിരത്തോളം രൂപ കിഫ്ബിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 22 റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട രണ്ട് റോഡുകളുടെ ഉദ്ഘാടനത്തിലേക്കാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ അവഗണിച്ചത്.