തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വീട്ടിലെ മുന്‍ ജീവനക്കാരനായ അസം സ്വദേശി അമിത് തന്നെയെന്ന് പൊലീസ്.

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വീട്ടിലെ മുന്‍ ജീവനക്കാരനായ അസം സ്വദേശി അമിത് തന്നെയെന്ന് പൊലീസ്. പ്രതി റെയില്‍വേ സ്റ്റേഷന് സമീപം ലോഡ്ജില്‍ താമസിച്ചതായി കണ്ടെത്തി. കൊലപാതകത്തിന് ശേഷം പ്രതി ലോഡ്ജില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

പ്രതി വൈരാഗ്യം തീര്‍ത്തതാണ് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. നേരത്തെ ഇവരുടെ ഇന്ദ്രപ്രസ്ഥാമെന്ന ഓഡിറ്റോറിയത്തില്‍ ജീവനക്കാരനായിരുന്നു അമിത്. അവിടെ നിന്നും വിജയകുമാറിന്റെ ഫോണ്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. ആ കേസില്‍ അഞ്ച് മാസത്തോളം ജയിലില്‍ കഴിയേണ്ടി വന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം.