ഭർത്താവിന്റെ ചെവിയില്‍ കീടനാശിനി ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും സുഹൃത്തും പിടിയില്‍
ഭർത്താവിന്റെ ചെവിയില്‍ കീടനാശിനി ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും സുഹൃത്തും പിടിയില്‍.തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. ലൈബ്രറിയില്‍ ശുചീകരണ ജോലി ചെയ്തിരുന്ന തൊഴിലാളി സമ്ബത്താണ് കൊല്ലപ്പെട്ടത്. സമ്ബത്തിന്റെ ഭാര്യ രമാദേവിക്കൊപ്പം കൊലപാതകത്തിന് കൂട്ടു നിന്ന കാമുകൻ രാജയ്യ സുഹൃത്തായ ശ്രീനിവാസൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഭർത്താവിനെ എങ്ങനെ കൊല്ലാമെന്ന് രമാദേവി തിരഞ്ഞത് ഓണ്‍ലൈനിലൂടെയാണ്. ഇതിനായി ഒരു യൂട്യൂബ് വീഡിയോയിലൂടെ ചെവിയില്‍ കീടനാശിനി ഒഴിക്കുന്ന രീതിയെക്കുറിച്ച് രമാദേവി പഠിച്ചെടുത്തു. ഇത് കാമുകനായ രാജയ്യയുമായി പങ്കുവച്ച ശേഷം രാജയ്യയുടെ സുഹൃത്ത് ശ്രീനിവാസിനൊപ്പം ചേർന്ന് സമ്ബത്തിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു.മദ്യപിച്ച ശേഷം ബോധം നഷ്ടപ്പെട്ട സമ്ബത്ത് ഉറങ്ങിപ്പോയി. അന്നേരമാണ് രാജയ്യ ഇയാളുടെ ചെവിയില്‍ കീടനാശിനി ഒഴിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ രാജയ്യ മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം കൃത്യം നടത്തിയെന്ന് അറിയിക്കാൻ രാജയ്യ രമാദേവിയെ ഫോണില്‍ വിളിച്ചു.ഓഗസ്റ്റ് ഒന്നിനാണ് സമ്ബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം ചെയ്യാൻ രമാദേവിയും രാജയ്യയും വിസമ്മതിച്ചതിനെ തുടർന്ന് പൊലീസിന് സംശയം തോന്നിയിരുന്നു. പിന്നീട് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.
