Latestദേശീയം

ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച്‌ പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് ബേസ് ബോള്‍ ബാറ്റിന് മർദിച്ച്‌ കൊലപ്പെടുത്തി

ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച്‌ പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് ബേസ് ബോള്‍ ബാറ്റിന് മർദിച്ച്‌ കൊലപ്പെടുത്തി.മധ്യപ്രദേശിലെ സിധിയിലെ പോലീസ് ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്. മധ്യപ്രദേശ് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സവിത സാകേത് ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സവിതയുണ്ടാക്കിയ ഭക്ഷണം രുചികരമല്ലെന്ന് ആരോപിച്ച്‌ ഭർത്താവ് വീരേന്ദ്ര സാകേത് ബേസ് ബോള്‍ ബാറ്റിന് മർദിച്ചത്.പോലീസ് സ്ഥലത്തെത്തുന്പോഴേക്കും പ്രതി വീരേന്ദ്ര സാകേത് രക്ഷപ്പെട്ടിരുന്നു. സവിതയെ ഉ‌ടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സവിതയുടെ കുട്ടികള്‍ക്ക് അടിയന്തര ധനസഹായമായി 1 ലക്ഷം രൂപ നല്‍കിയതായി റെവാ റേഞ്ച് ഡിഐജി ഹേമന്ത് ചൗഹൻ അറിയിച്ചു.