ഭാര്യ ഒളിച്ചോടിയതില്‍ പ്രകോപിതനായ യുവാവ് ഭാര്യാ സഹോദരിയെ വെട്ടിക്കൊന്നു
ഭാര്യ ഒളിച്ചോടിയതില്‍ പ്രകോപിതനായ യുവാവ് ഭാര്യാ സഹോദരിയെ വെട്ടിക്കൊന്നു. നുസ്രത്ത് (39) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.പ്രതിയായ ഇസ്‌തേഖർ അഹമ്മദ് എന്ന ബബ്ബു (49) നുസ്രത്തിന്റെ മകള്‍ സാനിയയുടെ (20) വിരല്‍ വെട്ടിമാറ്റുകയും ബന്ധുവായ അക്ബറിനെ (42) ആക്രമിക്കുകയും ചെയ്തു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
ബബ്ബു സെക്യൂരിയായി ജോലി ചെയ്തുവരികയാണ്. അടുത്തിടെ ഇയാളുടെ ഭാര്യ ഒളിച്ചോടിപ്പോയിരുന്നു. യുവതിയെ ഒളിച്ചോടാൻ സഹായിച്ചത് നുസ്രത്ത് ആണെന്ന് കരുതിയാണ് അരുംകൊലയ്ക്ക് മുതിർന്നത്. ഗാസിയാബാദിലെ ലോണി നിവാസിയാണ് ബബ്ബു.
കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് ഇയാള്‍ നുസ്രത്തിന്റെ വീട്ടിലെത്തിയത്. ടിഫിൻ ബോക്സിനുള്ളില്‍ കത്തി ഒളിപ്പിച്ചാണ് ഇയാളെത്തിയത്. നുസ്രത്ത് ചായ കൊടുത്തപ്പോള്‍ ബബ്ബു കത്തി പുറത്തെടുത്ത് കഴുത്തിലും നെഞ്ചിലും പലതവണ കുത്തുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
