കെട്ടിടത്തില്‍നിന്ന് വീണ് മലയാളി വിദ്യാർഥി മസ്കത്തില്‍ മരിച്ചു
മസ്കത്ത്: കെട്ടിടത്തില്‍നിന്ന് വീണ് മലയാളി വിദ്യാർഥി മസ്കത്തില്‍ മരിച്ചു. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടില്‍ ബിനുവിന്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസില്‍ ജോർജ് (12) ആണ് മരിച്ചത്.മസ്കത്തിലെ വാദി കബീറിലെ അപാർട്ട്മെന്റ് കെട്ടിടത്തില്‍നിന്നാണ് വിദ്യാർഥി വീണത്.
വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു ബേസില്‍. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. മൃതദേഹം തുടർനടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
