‘ന്നാ താൻ കേസ് കൊട്’ ഇന്ന് തിയേറ്ററുകളിൽ

കുഞ്ചാക്കോ ബോബനെ നായകനാക്കി, “ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’, ‘കനകം, കാമിനി, കലഹം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ, താന്‍ കേസ് കൊട്’ ഇന്ന് തിയേറ്ററുകളിലെത്തും.

സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിന്‍റെ നിർമ്മാണത്തിൽ പങ്കാളിയാണ്. വിനയ് ഫോർട്ട്, ഗായത്രി ശങ്കർ, സൈജു കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.