നാഗസാക്കി ദുരന്തത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 78 വയസ്
രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭയപ്പെടുത്തുന്ന ദിനം. ചരിത്രത്തിന്റെ താളുകള്‍ ഇപ്പോഴും ഞെട്ടലോടെ ഓര്‍ക്കുന്ന നാഗസാക്കി ദുരന്തത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 78 വയസ്. 1945 ഓഗസ്റ്റ് 9, അന്ന് സൂര്യനോടൊപ്പം നാഗസാക്കിയുടെ ആകാശത്തിന് മുകളില്‍ സര്‍വതിനെയും ചാമ്പലാക്കാന്‍ സാധിക്കുന്ന മറ്റൊരു സൂര്യനും കൂടെ ഉദിച്ചുയര്‍ന്നു. ഉഗ്ര സ്‌പോടനത്തോടെ നിമിഷ നേരം കൊണ്ട് അമേരിക്ക നഗസാക്കിയെ അഗ്‌നിക്കിരയാക്കി. നാഗസാക്കിയില്‍ ജീവന് വേണ്ടിയുള്ള നിലവിളികളുയര്‍ന്നു. ആഗസ്റ്റ് 6 ന് ഹിരോഷിമയില്‍ അണുമ്പോബ് വര്‍ഷിച്ച് ദിവസങ്ങളുടെ ഇടവേളയിലാണ് നാഗസാക്കിയിലും അമേരിക്ക ദുരന്തം വിതയ്ക്കുന്നത്