നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതിയറിയാം, നവകേരള സദസിന്റെ വെബ്സൈറ്റിലൂടെ

നവകേരള സദസിന്റെ ഭാഗമായി നൽകുന്ന നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി വെബ്സൈറ്റിലൂടെ മനസിലാകും. www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ആണ് ഇതിന്റെ അവസ്ഥ അറിയാനാകുക.ഈ ലിങ്ക് വഴി വെബ്സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ ഹോം,പരാതി സ്ഥിതി,ഷെഡ്യൂൾ, ഔദ്യോഗിക ലോഗിൻ എന്നിങ്ങനെയുള്ള ഓപ്‌ഷനുകൾ മുകളിൽ വരും.അതിനായി രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതിയാകും.
അതേസമയം പരാതി ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ തീരുമാനമെടുക്കും. പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പ് തല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കും.