ധർമ്മടം മണ്ഡലം നവ കേരള സദസിനെത്തുന്ന വാഹനങ്ങളുടെ ക്രമീകരണം

പിണറായിധർമ്മടം മണ്ഡലം നവ കേരള സദസ്സിന്റെ ഭാഗമായി ചൊവ്വാഴ്ച ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, ധർമടം പഞ്ചായത്തുകളിലേയും പെരളശ്ശേരി പഞ്ചായത്തിലെ മാവിലായി, മാവിലായി ഈസ്റ്റ്‌ പ്രദേശങ്ങളിലേയും ബസുകൾ പാറപ്രം വഴി വന്ന് മമ്പറം ഭാഗത്ത്‌ പാർക്ക് ചെയ്യണം. ചെമ്പിലോട് പഞ്ചായത്തുകാർ പിക്കോസ് ഗ്രൗണ്ട്, ധർമ്മടം പഞ്ചായത്ത് കമ്പനിമെട്ട ഗ്രൗണ്ട്, കടമ്പൂർ പഞ്ചായത്ത് മമ്പറം പാർക്ക്‌, മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ മമ്പറം പഴയപാലം റോഡ്, പെരളശ്ശേരി പഞ്ചായത്തിലെ മാവിലായി, മാവിലായി ഈസ്റ്റ്‌ പ്രദേശങ്ങളിലെ ബസുകൾ മമ്പറം ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. വേങ്ങാട്, പെരളശ്ശേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ബസ്സുകൾ മമ്പറം വഴി വന്ന് പിണറായി ഭാഗത്ത്‌ പാർക്ക് ചെയ്യണം. വേങ്ങാട് പഞ്ചായത്തുകാർ അറത്തിൽ ഗ്രൗണ്ട്, പെരളശ്ശേരി പഞ്ചായത്തുകാർ കമ്പൗണ്ടർഷോപ്, ട്രാക്കോ ഭാഗം, അഞ്ചരക്കണ്ടി പഞ്ചായത്തുകാർ പാറപ്രം പള്ളി മൈതാനി എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. പിണറായി പഞ്ചായത്തിലെ ബസ്സുകൾ മമ്പറം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.