നവരാത്രിക്ക് മുന്നോടിയായി പൊതുസ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മുംബൈ പോലീസ്
നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പൊതുസ്ഥലങ്ങളില്‍ സെപ്റ്റംബർ 22 മുതല്‍ ഒക്ടോബർ 6 വരെ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി മുംബൈ പോലീസ്.നഗരത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിച്ചേക്കുമെന്ന രഹസ്യവിവരത്തെ തുടർന്നാണ് നടപടി.
പുതിയ ഉത്തരവ് പ്രകാരം, അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം കൂടാൻ പാടില്ല. ആയുധങ്ങളോ ആയുധങ്ങളാക്കി മാറ്റാൻ സാധ്യതയുള്ള വസ്തുക്കളോ കൈവശം വെക്കുന്നതിനും വിലക്കുണ്ട്. ജാഥകളും പ്രതിഷേധങ്ങളും നിരോധിച്ചിട്ടുണ്ട്. പൊതു ഇടങ്ങളില്‍ പാട്ടുപാടുന്നതിനും പാട്ട് കേള്‍പ്പിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. നിയന്ത്രിതമായ ശബ്ദപരിധിക്ക് മുകളില്‍ മൈക്കിലൂടെ പാട്ടുപാടുന്നതിനും പാട്ട് കേള്‍പ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
