Latestകേരളം

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു; യുവതിക്ക് പരിക്ക്

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്. ഇന്നലെ രാവിലെയാണ് സംഭവം. ഡോക്ടറെ കാണിക്കാനായി കാത്തിരിക്കുന്നതിനിടെയാണ് മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടർന്ന് താഴേക്ക് വീണത്. നൗഫിയയുടെ ഇടതുകൈയിലും മുതുകിലുമാണ് കോണ്‍ക്രീറ്റ് പാളികള്‍ വീണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ഈ പി.എം.ആർ. ഒ.പി. ഇവിടെനിന്ന് സ്കിൻ ഒപിയിലേക്ക് മാറ്റി.

പരിക്കേറ്റ നൗഫിയയുടെ കൈയില്‍ എക്സ്റേ പരിശോധന നടത്തിയെങ്കിലും മറ്റ് ഗുരുതര പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തോടെ ജില്ലാ ആശുപത്രിയുടെ കെട്ടിടങ്ങളുടെ സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ ശക്തമായിട്ടുണ്ട്.